Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Angels Meet

Wayanad

എ​യ്ഞ്ച​ല്‍​സ് മീ​റ്റ്-​ഗ്ലോ​റി​യ മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ബ​ത്തേ​രി മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ മ​ത​ബോ​ധ​ന-​വി​ശ്വാ​സ​പ​രി​ശീ​ല​ന കാ​ര്യാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​യ്ഞ്ച​ല്‍​സ് മീ​റ്റ് 2026, ഗ്ലോ​റി​യ മീ​റ്റ് 2026 പ​രി​പാ​ടി​ക​ള്‍ സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ല്‍ പ​ള്ളി​യി​ല്‍ സം​ഘ​ടി​പ്പി​ച്ചു.

ആ​ദ്യ കു​മ്പ​സാ​രം ന​ട​ത്തി വി​ശു​ദ്ധ കു​ര്‍​ബാ​ന സ്വീ​ക​രി​ച്ച കു​ട്ടി​ക​ളു​ടെ​യും അ​ള്‍​ത്താ​ര ബാ​ല​ന്‍​മാ​രു​ടെ​യും സം​ഗ​മ​മാ​ണ് സം​യു​ക്ത​മാ​യി ന​ട​ന്ന​ത്. മാ​വേ​ലി​ക്ക​ര രൂ​പ​ത​യി​ലെ ഫാ. ​ലി​ജി​ന്‍ ക​ടു​വ​ങ്ക​ല്‍ ക്ലാ​സു​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.

ബ​ത്തേ​രി, ക​ല്‍​പ്പ​റ്റ, മാ​ന​ന്ത​വാ​ടി, നീ​ല​ഗി​രി, പു​ല്‍​പ്പ​ള്ളി മേ​ഖ​ല​ക​ളി​ല്‍ നി​ന്നാ​യി 175ഓ​ളം കു​ട്ടി​ക​ള്‍ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്തു. രാ​വി​ലെ 11.30ന് ​ബ​ത്തേ​രി ബി​ഷ​പ് ഡോ. ​ജോ​സ​ഫ് മാ​ര്‍ തോ​മ​സി​ന് സ്വീ​ക​ര​ണം ന​ല്‍​കി. തു​ട​ര്‍​ന്ന് ന​ട​ന്ന ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്ക് അ​ദ്ദേ​ഹം മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു.

വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്കു​ശേ​ഷം കു​ട്ടി​ക​ള്‍​ക്ക് സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്തു. രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​ഗീ​വ​ര്‍​ഗീ​സ് മ​ഠ​ത്തി​ല്‍, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ണ്‍ ക​വി​യി​ല്‍, രൂ​പ​ത കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സി​സ്റ്റ​ര്‍ മ​രി​യ എ​സ്‌​ഐ​സി എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി. മീ​ന​ങ്ങാ​ടി ഇ​ട​വ​ക​യി​ലെ സേ​റാ മ​രി​യ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up